Tuesday, July 23, 2013

Chicken Samosa

ചിക്കൻ സമൂസ

കവറിംഗ് :
മൈദ -2  കപ്പ്‌
എണ്ണ -2 ടീസ്പൂണ്‍
ജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഫില്ലിങ്ങ് :
Boneless  ചിക്കൻ-250ഗ്രാം
ഉരുളൻകിഴങ്ങു പുഴുങ്ങിയത് -2  എണ്ണം
സവാള -2  എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
വെള്ളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
ഇഞ്ചി അരച്ചത്-1 ടീസ്പൂണ്‍
മല്ലിയില -അര കപ്പ്‌
കറിവേപ്പില  -2 തണ്ട്
ഉപ്പ് -പാകത്തിന്

തയാറാകുന്ന വിധം :
1.ചിക്കൻ  ,മുളകുപൊടി , ഇഞ്ചി,വെള്ളുത്തുള്ളി ,ഉപ്പ് എന്നിവ പുരട്ടി അരമണികൂർ വയികുക.അല്പം വെള്ളം ഒഴിച്ചു ചെറു തീയിൽ നന്നായി വേവിച്ചു വറ്റിചെടുകുക.തണുത്തു കഴിയുമ്പോൾ മിക്സിയിൽ അടിചെടുകുക.




2.ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി വാങ്ങുക .ഇതിൽ ചിക്കൻ കൂട്ടും ഉരുള്ളൻകിഴങ്ങു   പൊടിച്ചതുംമല്ലിയിലയും കറിവേപ്പിലയും വഴറ്റി വങ്ങുക ഫില്ലിങ്ങ് റെഡിയായി.


3.കവറിങ്ങിനുള്ള മൈദ എണ്ണ ഉപ്പ് ജീരകം എന്നിവ ചപ്പാത്തി പരുവത്തിൽ കുഴച്ചു ചെറിയ
ഉരുള്ളകലാകുക.ഇതു ചപ്പാത്തി പലകയിൽ പരത്തി ചിത്രത്തിൽ കാണും പോലെ രണ്ടായി മുറിചെടുകുക.ഒരു പതിയെടുത്തു കോണ്‍ ആകൃതിയിൽ മടക്കി ഫില്ലിങ്ങ് നിറച്ച് ഒട്ടികുക.

4.ചീനച്ചട്ടിയിൽ എണ്ണയൊഴിചു തിളകുമ്പോൾ ഓരോന്നായി വറുത്തു കോരുക.

No comments: