ചേരുവകൾ :
ഗോതമ്പ്മാവ് -2 കപ്പ്
മൈദമാവ് -1 കപ്പ്
നെയ്യ്-2 ടീസ്പൂണ്‍
വെള്ളം ,ഉപ്പ് -പാകത്തിന്
ഉരുളൻകിഴങ്ങ് -500 ഗ്രാം
എണ്ണ -1 ടീസ്പൂണ്‍
മസാല-അര ടീസ്പൂണ്‍
ഇഞ്ചി,വെള്ളുത്തുള്ളി(അരച്ചത് )-അര ടീസ്പൂണ്‍
മഞ്ഞൾപൊടി -അര ടീസ്പൂണ്‍
സവാള -2 എണ്ണം
പച്ചമുളക്-2 എണ്ണം
മല്ലിയില- 1 ടീസ്പൂണ്‍
തയാറാകുന്ന വിധം :
1.ഗോതമ്പ് മാവ് ,മൈദ ,ഉപ്പ് ,വെള്ളം ,നെയ്യ് എന്നിവ ചേർത്ത് മാവ് തയാറാക്കക.
2.ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ഇഞ്ചി ,വെള്ളുത്തുള്ളി ,മസാല ,മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക്ക.
3.സവാള ,പച്ചമുളക്,ചേർത്ത് വഴന്നതിന്നുശേഷം ഉരുല്ലന്കിഴങ്ങു,ഉപ്പു ചേർത്ത് ഇളകുക.അവസാനം മല്ലിയിലയും ചേർത്ത് യോജിപ്പിച്ച ശേഷം വാങ്ങി തണുപികുക.
4 .തയാറാക്കിവച്ചിരിക്കുന്ന മാവ് ചപ്പാത്തി പരുവത്തിൽ പരത്തുക.
5.അതിന്റെ നടുഭാഗത്ത് അര ഇഞ്ച് വിട്ട് ഫില്ലിങ്ങ് വയ്കുക.
6.ചുറ്റും വെള്ളം തളിച്ച്ശേഷം വേറെഒരു ചപ്പാത്തി ഇതിന്നു മുകളിൽ വച്ച് വശങ്ങളിൽ അമർത്തിയ ശേഷം ഫില്ലിങ്ങ് വെളിയിൽ വരാതെ പരത്തുക.
7.തവ ചൂടാക്കി അല്പം എണ്ണയൊഴിച്ച ശേഷം രണ്ടു വശവും വേവിച്ചു ചുട്ടെടുകുക.
8. തൈരു ചേർത്ത് വിളമ്പുക.
No comments:
Post a Comment